2012, മേയ് 16, ബുധനാഴ്‌ച

മുത്തശ്ശി ..................

ഉണ്ണികളേ ഞാന്‍ ചൊല്ലാം ഉമ്മറതിണ്ണയിലിരുന്നു- ണ്ണിക്കഥകള്‍ പറയുന്നോരെന്‍ മുത്തശ്ശി യെപറ്റി ..... ഉണ്ണികുട്ടനച്ചന്‍ കെട്ടിയ ഉഞ്ഞാലു പോല്‍ തൂങ്ങിയാടുന്ന കാതുകളില്‍ ചന്ദ്രനെ പ്പോല്‍ പ്രേശോഭിക്കും വൈരക്കല്‍ കമ്മല്‍ അണിഞോരന്‍മുത്തശ്ശി പല്ലില്ലാ മൊണകാട്ടി ചിരിക്കും കുഞ്ഞിളം പൈതലേ പോല്‍ ശോഭിക്കും എന്‍ മുത്തശ്ശിയുടെ പാല്‍പുഞ്ചിരി . നാലുമണി നേരമായാല്‍എന്നയും കാത്തു ഉമ്മറ പടിയിലിരുന്നു മുഷിയുമെന്‍മുത്തശ്ശി ...... ചാരത്തണയുന്ന എന്നെ ഉമ്മകള്‍ത്തന്നു മാറോടു ചെര്‍ക്കുമെന്‍ മുത്തശ്ശി ..... സ്നേഹത്തിന്‍ പരിമളം വാരി വിതരുന്നോരാ മാറില്‍ ചാരി ഞാന്‍ ഒരു വേളഇരുന്നു പോകും... സ്നേഹത്തില്‍ പൊതിഞ്ഞ നാലുമണി പലഹാരവുമായി വീണ്ടുമതായെന്‍ മുത്തശ്ശി സന്ധ്യ നേരമായാല്‍ ചാണക പാല്‍ എടുത്തു വലം കയ്യാല്‍ തളിച്ച് സന്ധ്യ ദീപം കൊളുത്തി നാമം ചൊല്ലുന്ന മുത്തശ്ശി.... രാവേറെ ചെല്ലും വരെ മുത്തശ്ശി കഥയുടെ ഭാണ്ടക്കെട്ടഴിച്ച് മലവേടനും വേതാളവുംമൊക്കെ ഒക്കെ വരവായീ പിന്നെ മെല്ലെ മാറോടണച്ചു രാരീരം പാടി ഉറക്കുമെന്‍ മുത്തശ്ശി ഇന്നുമെന്‍ മനസ്സില്‍ നറുനിലാവ് പൊഴിക്കുന്നു മുത്തശ്ശി ...

ഓര്‍മ്മകള്‍

പറുങ്ങിമാവിന്‍റെയും മൂവാണ്ടന്‍ മാങ്ങയുടെയും ചുനയുമോക്കെ പേറി അണ്ണാറക്കണ്ണനെപ്പോലെ ച്ചാടി നടന്ന ആ ബാല്യം ,,,പിന്നെ റോസപൂവിന്റെയും മുല്ലമൊട്ടിന്റെയും നനുത്ത മണവും പ്രണയവും ഒന്നിചോഴുകിയ ജീവിതത്തിന്റെ കുറച്ചു നല്ല നിമിഷങ്ങളെ സമ്മാനിച്ച ആ കലാലയ ജീവിതമൊക്കെ പിന്നിലാക്കി അപ്രതീക്ഷമായ കൊടുകാറ്റുപോലെ വന്നെത്തിയ ആ ദാമ്പത്യം......... പിന്നെ എപ്പോളോ നിറംമങ്ങിയ ചായകൂട്ടില്‍ മകന്‍ വരച്ച ചിത്രത്തില്‍ മാലയും തൂക്കി പുഞ്ചിരി തൂകുന്ന ആ കാല്പനികത തുളുമ്പുന്ന മിഴികളിലേക്കു നോക്കിയപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പില്‍ ഇതു പോലെ ഇരമ്പി വന്ന ആ പെരു മഴയും ,നാട്ടുമാവും , അതിനു ചുറ്റും ബെറ്റിക്കൊട്ടും ഇട്ടോടുന്ന വെളുത്ത കൊലുന്നനെയുള്ള ആ പെണ്‍കുട്ടിയും , കൊഴിയും കല്ലുമായി ആ മാവിനു ചുറ്റും വലം വെക്കുന്ന വള്ളി നിക്കറുകാരനും, എല്ലാം ഇന്നോര്‍മ്മകള്‍ മാത്രം ,